Sunday, October 10, 2010

ബന്നാര്‍ഘട്ടയിലൊരു സഫാരി

ബാംഗ്ലൂരില്‍ വന്ന് 5 വര്‍ഷം കഴിഞ്ഞാണ് ആദ്യമായി കഴിഞ്ഞ ദിവസം ബന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്ക് കാണാന്‍ പോയത്. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ബുള്ളറ്റില്‍. അവിടെ നാഷണല്‍ പാര്‍ക്കില്‍ പലതരം സംഭവങ്ങളുണ്ട്. ഞങ്ങള്‍ ഗ്രാന്റ് സഫാരിയും ശലഭോദ്യാനവും മാത്രമേ തിരഞ്ഞെടുത്തൊള്ളൂ. കാഴ്ചബംഗ്ലാവും ട്രെക്കിംങ്ങും (മഴ പെയ്യാന്‍ സാദ്ധ്യതയുണ്ടായിരുന്നതുകൊണ്ടാണ്‍ ട്രക്ക് ഉപേക്ഷിച്ചത്) വേണ്ടെന്നു വെച്ചു. ഗ്രാന്റ് സഫാരി രാവിലെ 10 മണിയ്ക്കാണ് തുടങ്ങുക. അധികം തിരക്കൊന്നുമില്ലായിരിന്നു. ആദ്യവണ്ടിയില്‍ തന്നെ ഞങ്ങള്‍ സീറ്റ് പിടിച്ചു, അതും ഏറ്റവും മുന്നില്‍ തന്നെ.

കാട് ഇല്ല. പക്ഷെ വലിയ വേലി കെട്ടി ഓരോ ഭാഗങ്ങളായി തിരിച്ച് ഓരോ തരം മൃഗങ്ങളെ ഓരോ വേലിക്കെട്ടിലാക്കി നിര്‍ത്തിയിരിക്കുന്നു. എന്നാല്‍ ഇതൊരു കൂട് ആണെന്നും പറയാന്‍ കഴിയില്ല. വിശാലമായ സ്ഥലം ഓരോരുത്തര്‍ക്കും പതിച്ചു നല്‍കിയിരിക്കുന്നു. യഥേഷ്ടം അലഞ്ഞു നടക്കാന്‍. ആദ്യം വണ്ടി പോയ വേലിക്കെട്ടിനുള്ളില്‍ കാട്ടുപോത്തുകളും  പിന്നെ പലതരം മാനുകളും ആയിരിന്നു.

ഒരു മാന്‍


ബൈസണ്‍ അഥവാ കാട്ടുപോത്ത്


നാഷണല്‍ പാര്‍ക്കിനുള്ളില്‍ സഫാരി വണ്ടി ചീറിപ്പാഞ്ഞു പോകുന്ന വഴി ഏകദേശം ഇങ്ങനെയുള്ളതാണ്. ഇത് എപ്പോള്‍ ആര് പണിതു എന്നത് അപ്പോള്‍ മുതല്‍ ആലോചിക്കുന്നു.
മാന്‍


പുള്ളിമാന്‍

കാട്ടുപോത്തുകളേയും മാനുകളേയും കടന്ന് അടുത്ത ഏരിയായിലേക്ക് കടന്നു. കരടികളുടെ സ്ഥലം എന്നായിരിന്നു പറഞ്ഞത്. കുറെയെറെ പോയിട്ടും ഒരു കരടിയെ പോലും കാണാന്‍ കഴിഞ്ഞില്ല. പെട്ടെന്ന് റോഡിനു നടുക്ക് ഒരു വന്‍ കരടിക്കൂട്ടം വെയില്‍ കായുന്നത് കണ്ടു.


കരടിക്കൂട്ടം
ഞങ്ങളുടെ ഡ്രൈവര്‍ ഹോണ്‍ അടിച്ചും മറ്റും അതിനെ റോഡില്‍ നിന്നും തുരത്തി. അതിനിടെ രണ്ടു കരടികള്‍ ചെറിയ മല്‍പിടുത്തത്തില്‍ ഏര്‍പ്പെടുന്നതും കണ്ടു. പക്ഷെ അത് ക്യാമറയില്‍ പകര്‍ത്താനായില്ല.

കരടി

അടുത്തതായി പോയത് രാജകൊട്ടാരത്തിലേക്കായിരിന്നു. പക്ഷെ രണ്ടു വട്ടം കറങ്ങിക്കഴിഞ്ഞാണ് കോട്ടാരത്തിലെ ആള്‍ക്കാരെ കാണാന്‍ കഴിഞ്ഞത്. രാജാവ് പള്ളിയുറക്കമായിരിന്നു എന്നു തോന്നുന്നു. രാജ്ഞിയേയും കുമാരീ-കുമാരന്മാരേയും മാത്രമേ കാണാന്‍ കഴിഞ്ഞൊള്ളു.
പേണ്‍സിംഹം കുട്ടികള്‍ക്കൊപ്പം


പെണ്‍സിംഹം

അതിനു ശേഷം കടുവാസങ്കേതത്തിലാണ് എത്തിപ്പെട്ടത്. പക്ഷെ ഒരു കാര്യം പറയാതെ വയ്യ. ഇന്ത്യയിലെ പുലി കടുവതന്നെ അത് വെള്ളയായാലും സാദാ ആയാലും.

വെള്ളക്കടുവ


ശാന്തനായ കടുവ

അതോടെ സഫാരി കഴിഞ്ഞു...


തിരിച്ച് പുറത്തേക്കുള്ള യാത്രയില്‍ വഴിയരികില്‍ കണ്ട ഒരു പുരാവസ്തു.

വണ്ടി ബട്ടര്‍ഫ്ലൈ പാര്‍ക്കിന്റെ മുന്നില്‍ നിര്‍ത്തി. അവിടെ ഇറങ്ങി അടുത്ത ഇനത്തിലേക്ക് കടന്നു.


ശലഭോദ്യാനത്തിലേക്കുള്ള വഴി

ചിത്രശലഭങ്ങള്‍ എന്നും കാഴ്ചയ്ക്ക് ഒരു വിരുന്നാണ്.




അവിടെ കണ്ട ഒരു കൃത്രിമ വെള്ളച്ചാട്ടം

തേന്‍ നുകരുന്ന ശലഭം


സംഭോഗത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശലഭങ്ങള്‍
ചിത്രങ്ങളെടുക്കാന്‍ ആളുകൂടിയപ്പോള്‍ ഇവ ഇതേ പൊസിഷനില്‍ ഒന്നിച്ചു പറന്ന് സ്വസ്ഥമായ ഇടം തേടിപ്പോയി.

ബട്ടര്‍ഫ്ലൈ പാര്‍ക്കിന്റെ മേല്‍ക്കൂര
 അവിടെ ഒരുപാട് കലങ്ങള്‍ വെച്ചിട്ടുണ്ട് അതിക്കെ ഇതിന്റെ പ്രജനനത്തിനു വേണ്ടിയുള്ളതാണെന്നു കരുതുന്നു.

കൂടപ്പുഴു അഥവാ പ്യൂപ്പ

ചിത്രശലഭം

ശലഭോദ്യാനത്തില്‍ നിന്നും പുറത്തിറങ്ങി തിരികെ സ്റ്റാര്‍ട്ടിംങ്ങ് പോയിന്റിനടുത്തെത്തിയപ്പോള്‍ ഒരു ചന്തയ്ക്കുള്ള ആളുണ്ടായിരിന്നു. അതായത് ശനി-ഞായര്‍ ദിവസങ്ങളില്‍ പോകാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ 10 മണിയ്ക്കുള്ള ആദ്യ സഫാരി ലക്ഷ്യം വെച്ച് പോവുന്നതാവും നല്ലത്.

ബന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്കിലേക്ക് യാത്ര പ്ലാന്‍ ചെയ്യാന്‍ ഇത് കൂടി വായിക്കുക: വിക്കിട്രാവല്‍-ബന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്ക്